ആഗ്രയിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന്റെ പേര് മാറ്റി യോഗി ആദിത്യനാഥ്

ആഗ്രയിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന്റെ പേര് മാറ്റി. ജുമാ മസ്ജിദ് മെട്രോ സ്റ്റേഷൻ ഇനി മുതൽ മങ്കമേശ്വർ മന്ദിർ സ്റ്റേഷന്‍ എന്നാണ് ഇത് അറിയപ്പെടുക. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പുതിയ പേര് പ്രഖ്യാപിച്ചത്.

also read :ആറു വയസുകാരിയെ കൊന്നത് കഴുത്ത് ഞെരിച്ച്,ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി; പോസ്റ്റ്മോർട്ടം പൂർത്തിയായി

‘ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന്റെ പേര് ഇനി മങ്കമേശ്വർ ക്ഷേത്രത്തിന്റെ പേരിലാകും അറിയപ്പെടുക’ എന്ന് അദ്ദേഹം വ്യക്തമാക്കി. ആഗ്രയിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന്റെ പേര് മാറ്റണമെന്നത് ഏറെ നാളായിട്ടുള്ള ചർച്ചയായിരുന്നു. നേരത്തെ, ജുമാ മസ്ജിദ് സ്റ്റേഷന്റെ പേര് മങ്കമേശ്വര ക്ഷേത്രം എന്ന പേരിലാക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഉറപ്പ് നൽകിയിരുന്നു.

also read :കൊച്ചി ചെറായിയില്‍ 90കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 26കാരന്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here