സർക്കാർ ജീവനക്കാർക്ക് ആറ് മാസത്തേക്ക് സമരവിലക്കുമായി യോഗി സർക്കാർ; ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ്

ഉത്തർപ്രദേശിൽ സർക്കാർ ജീവനക്കാർക്ക് ആറ് മാസത്തേക്ക് സമരവിലക്കുമായി യോഗി സർക്കാർ. നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും ഉത്തരവ്. കർഷക സമരം നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ അവശ്യ സേവന പരിപാലന നിയമം (എസ്മ) പ്രകാരമാണ് യോഗി സർക്കാരിന്റെ ഈ നടപടി.

Also Read; കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം; തമിഴ്‌നാട്ടില്‍ പഞ്ഞി മിഠായി നിരോധിച്ചു

കോ​ർ​പ​റേ​ഷ​നു​ക​ൾ​ക്കും, സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും, ഉത്തർപ്രദേശ് സം​സ്ഥാ​ന സ​ർ​ക്കാ​റി​നു കീ​ഴി​ലു​ള്ള​വ​ർ​ക്കും ഈ ​നി​യ​മം ബാധകമായിരിക്കും. അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ദേ​വേ​ശ് ച​തു​ർ​വേ​ദി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.

Also Read; വയനാട്ടിലെ പ്രതിഷേധങ്ങള്‍ ന്യായം; അക്രമങ്ങള്‍ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും വഴി തിരിച്ചുവിടും: മന്ത്രി എ കെ ശശീന്ദ്രന്‍

പ​ഞ്ചാ​ബി​ലും ഹ​രി​യാ​ന​യി​ലു​മാ​യി ന​ട​ക്കു​ന്ന ക​ർ​ഷ​ക​സ​മ​രം യുപിയിലേക്കും വ്യാപിക്കാനിടയുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് യോഗി സർക്കാരിന്റെ നീക്കം. കഴിഞ്ഞ വർഷവും ആറ് മാസത്തേക്ക് ഇതേ രീതിയിൽ സർക്കാർ ജീവനക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു കഴിഞ്ഞ വർഷത്തെ ന​ട​പ​ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News