മിനുട്ടുകൾക്കുളിൽ സ്വാദിഷ്ടമായ വെജിറ്റബിൾ പുലാവ് ഉണ്ടാക്കാം; ഒന്ന് ട്രൈ ചെയ്തുനോക്കൂ ഈ റെസിപ്പി

WEG PULAV RECEPIE

വെജിറ്റബിൾ പുലാവ് എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. പുലാവ് ഉണ്ടെങ്കിൽ നമുക്ക് അതിനൊപ്പം വേറെ ഒന്നും വേണ്ട. മിനിറ്റുകൾക്കുള്ളിൽ രുചികരമായ പുലാവ് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

നെയ്യ് ഒന്നര സ്പൂണ്‍
അര കപ്പ് ബസുമതി അരി വെള്ളത്തില്‍ കുതിര്‍ക്കുക
ജീരകം
പട്ട
ഗ്രാമ്പൂ
ബേ ലീവ്സ്‌
ഉള്ളി അരിഞ്ഞത് -അര കപ്പ്
ഗ്രീന്‍ & റെഡ് ബെല്‍ പെപ്പെര്‍ – ചെറുതായി അരിഞ്ഞത് അര കപ്പ്
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് -ഒന്നര സ്പൂണ്‍
പച്ചമുളക് പേസ്റ്റ് – ഒരു സ്പൂണ്‍
ക്യാരറ്റ്-ഗ്രീന്‍ പീസ്-ബീന്‍സ്‌ — ഒന്നര കപ്പ്

ALSO READ: ഞായറാഴ്ച സ്പെഷ്യലായി മലബാർ സ്റ്റൈൽ അയക്കൂറ ബിരിയാണി ഉണ്ടാക്കിയാലോ? കിടുക്കാച്ചി റെസിപ്പിയിതാ..

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് അതിൽ ജീരകം, പട്ട, ഗ്രാമ്പൂ, ബേ ലീവ്സ്‌ എന്നിവ ഇട്ട ശേഷം അതിലേക്ക് പച്ചക്കറികള്‍ ഇട്ടു വഴറ്റി അടച്ചു വച്ച് വേവിക്കുക. അതിലേക്കു അരി, അണ്ടിപ്പരിപ്പ്, മുന്തിരി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി മൂന്നു മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ശേഷം ഒരു കപ്പ് വെള്ളം ചേര്‍ത്ത് വെള്ളം വറ്റുന്നവരെ വേവിക്കുക. സ്വാദിഷ്ടമായ വെജ് പുലാവ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News