ട്രെയിനിൽ യാത്ര സുഖകരമായില്ലേ? റീഫണ്ട് ഇനി ഓൺലൈനായി ലഭിക്കും

ട്രെയിൻ ടിക്കറ്റുകൾക്ക് റീഫണ്ട് ലഭിക്കണമെങ്കിൽ ഇനി ഓൺലൈനിലൂടെ അപേക്ഷ നൽകാം. ട്രെയിൻ ലേറ്റ് ആകുമ്പോൾ, ട്രയിനിലെ എസി പ്രവർത്തിക്കാതിരിക്കുമ്പോൾ, ട്രെയിൻ യാത്രയിലുണ്ടാകുന്ന അസൗകര്യങ്ങൾ എന്നിവ അനുഭവപ്പെട്ടാൽ നമുക്ക് റീഫണ്ട് അപേക്ഷിക്കാം. ടിക്കറ്റ് ഡിപ്പോസിറ്റ് രസീത് (ടിഡിആർ) എന്നാണ് ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. ഐആർസിടിസി സൈറ്റിലും ആപ്പിലും ഓൺലൈൻ റീഫണ്ട് ഫയൽ ചെയ്യാം.

ട്രെയിൻ ടിക്കറ്റ് 3 മണിക്കൂറിൽ കൂടുതൽ വൈകിയാൽ യാത്രക്കാർക്ക് ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ ലഭിക്കും. ട്രെയിൻ വൈകി ഓടിയത് കൊണ്ട് യാത്രയിൽ മാറ്റം വരുത്തേണ്ടി വന്നാലും നിങ്ങൾക്ക് റീഫണ്ടിനായി അപേക്ഷിക്കാം. യാത്ര ആരംഭിക്കുന്നതിന് മുൻപ് ടിക്കറ്റ് റദ്ധാക്കിയാലാണ് റീഫണ്ട് ലഭിക്കുക.

Also read – ട്രെയിൻ യാത്രക്കാർക്ക് ഇനി ആശങ്ക വേണ്ട: റിസർവേഷൻ ചാർട്ടുകൾ 8 മണിക്കൂർ മുൻപ് ലഭിക്കും

എങ്ങനെ അപേക്ഷിക്കാം?

ഐആർസിടിസി വെബ്സൈറ്റിൽ നിങ്ങളുടെ പാസ്സ്‌വേഡും യൂസർനേമും നൽകി ലോഗിൻ ചെയ്യുക. നിങ്ങളുടെ പ്രൊഫൈലിൽ മൈ ആക്ടിവിറ്റീസിൽ ടിഡിആർ ഫയൽ ചെയ്യുവാനുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ടിഡിആർ ഫയൽ ചെയ്യേണ്ട പിഎൻആർ തിരഞ്ഞെടുക്കുക. പരാതി ഫയൽ ചെയ്യുന്നതിനുള്ള കൃത്യമായ കാരണം ലിസ്റ്റിൽ നിന്ന് രേഖപ്പെടുത്തുക. യാത്രക്കാരുടെ പട്ടികയിൽ നിന്ന് യാത്രക്കാരുടെ എണ്ണം തിരഞ്ഞെടുത്ത് ‘ടിഡിആർ ഫയൽ ചെയ്യുക’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അവസാനമായി നിർദേശങ്ങൾ വായിച്ച ശേഷം യെസ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News