ഉറങ്ങാൻ മടിയുള്ളവരാണോ നിങ്ങൾ? എങ്കിൽ ഇവ അറിഞ്ഞിരിക്കണം

മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. എന്നാൽ മാറുന്ന ജീവിത രീതിയ്ക്കനുസരിച്ച് പലപ്പോഴും ഉറക്കം നഷ്ട്ടപ്പെട്ടു പോകാറുണ്ട്. മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെതന്നെ അവതാളത്തിലാകും. ഉറക്കക്കുറവ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഉപദ്രവകാരികളായ ബാക്ടീരിയകളും വൈറസുകളും എളുപ്പത്തില്‍ പിടിപെടാന്‍ കാരണമാകുമെന്നും പറയപ്പെടുന്നു.

ALSO READ: പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ; നീക്കം സംസ്ഥാനങ്ങളുടെ എതിർപ്പ് മറികടന്ന്

ഇപ്പോഴിതാ പുതിയൊരു പഠനപ്രകാരം വെറും തൊണ്ണൂറുമിനിറ്റു പോലും ഉറങ്ങാൻ വൈകുന്നത് ഹൃദ്രോ​ഗങ്ങൾക്ക് കാരണമാകുമെന്ന് പറയുന്നു. ഉറക്കമില്ലായ്മ പിൽക്കാലത്ത് ഹൃദയാരോ​ഗ്യത്തെ കാര്യമായി ബാധിക്കുമെന്നാണ് പഠനം പറയുന്നത്. ഉറക്കക്കുറവ് ഉള്ളവരിൽ ഹൃദയസംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. കൊളംബിയ സർവകലാശാലയിലെ ​ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സയന്റിഫിക് റിപ്പോർ‌ട്ട് എന്ന ജേർണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉറക്കക്കുറവുള്ളവരുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ പഠിച്ചാണ് ഹൃദ്രോ​ഗസാധ്യത സംബന്ധിച്ച കണ്ടെത്തലിലേക്ക് ഇവർ എത്തിയത്.

ALSO READ: തൃശൂരില്‍ പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം; 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

ആയിരത്തോളം സ്ത്രീകളിൽ പന്ത്രണ്ട് ആഴ്ച്ചകളോളം നിരീക്ഷണം നടത്തിയാണ് ഇവർ ഈ കണ്ടെത്തലിലേക്കെത്തിയത്. ആദ്യത്തെ ആറാഴ്ച്ച ഏഴും എട്ടും മണിക്കൂർ ഉറങ്ങുകയും അടുത്ത ആറാഴ്ച്ച സാധാരണത്തേതിലും ഒന്നരമണിക്കൂർ വൈകി ഉറങ്ങുകയുമാണ് ചെയ്തത്. ഇതിനെതുടർന്നാണ് ഉറക്കക്കുറവ് രക്തധമനികളെ തകരാറിലാക്കുകയും ഹൃദ്രോ​ഗത്തിന് കാരണമാകുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here