”ജിമ്മിൽ പരിശീലിക്കുമ്പോൾ സൂക്ഷിക്കണം, അമിത പരിശീലനത്തിന് ശ്രമിക്കരുത്”മരണപ്പെട്ട ജസ്റ്റിൻ വിക്കി മുന്നറിയിപ്പ് നൽകിയിരുന്നു, വെളിപ്പെടുത്തലുമായി സുഹൃത്ത്

കഴിഞ്ഞ ദിവസമാണ് 210 കിലോ ഭാരമുള്ള ബാർബെൽ ദേഹത്തു പതിച്ച് ഫിറ്റ്നസ് ഇൻഫ്ലുവൻസർ ജസ്റ്റിൻ വിക്കിയുടെ ദാരുണാന്ത്യം. ജിമ്മിൽ പരിശീലനത്തിനിടയിലായിരുന്നു സംഭവം. എന്നാൽ ജസ്റ്റിൻ വിക്കി ഭാരം ഉയർത്തുന്നതിൽ ജാഗ്രത പുലർത്തിയിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി. ഫിറ്റ്നസ് മെച്ചപ്പെടുത്താൻ പരിധിയിൽ കൂടുതൽ ശ്രമിക്കരുതെന്ന് ജസ്റ്റിൻ വിക്കി ആളുകളെ ഉപദേശിച്ചിരുന്നതായി സുഹൃത്ത് ഗെഡെ സുതാര്യ ഒരു മാധ്യമത്തിനോട് പ്രതികരിച്ചു.

‘‘വിക്കി ഒരു നല്ല സുഹൃത്തായിരുന്നു. ഫിറ്റ്നസുമായി ബന്ധപ്പെട്ട വിവരങ്ങൾ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാറുണ്ട്. ജിമ്മിൽ പരിശീലിക്കുമ്പോൾ എപ്പോഴും സൂക്ഷിക്കണമെന്ന് സുഹൃത്തുക്കളെ ഉപദേശിക്കും. നമ്മുടെ പരിധിയില്‍ കൂടുതല്‍ ജിമ്മിൽ പരിശ്രമിക്കരുതെന്ന് സുഹൃത്തുക്കളെ ഉപദേശിക്കും. സ്വന്തം കഴിവ് എത്രയാണെന്ന് സ്വയം മനസ്സിലാക്കാൻ മാത്രമാണു സാധിക്കുകയെന്നും അദ്ദേഹം പറയും’’– ഗെഡെ സുതാര്യ പ്രതികരിച്ചു.

ഇന്തൊനീഷ്യക്കാരനായ ജസ്റ്റിൻ വിക്കി (33) യുടെ ദേഹത്തേക്ക് ബാർബെൽ വീണ് കഴുത്തൊടിയുകയും ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമുള്ള പ്രധാന നാഡികൾക്കും തകരാർ സംഭവിക്കുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. ബാർബെൽ താങ്ങാനാവാതെ ജസ്റ്റിൻ പിറകിലേക്കു വീഴുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അപകടം സംഭവിച്ചതിനു പിന്നാലെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജസ്റ്റിൻ വിക്കിയുടെ ജീവന്‍ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. 210 കിലോയുടെ ബാര്‍ബെൽ ഉയർത്തി സ്ക്വാട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ജസ്റ്റിന് അപകടം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News