‘ജോജു ചേട്ടാ.. വീണ്ടും ഡയറക്ട് ചെയ്യുമ്പോള്‍ ഞങ്ങളെ പരിഗണിക്കേണ… ചേട്ടാ..’ ഈ യുവതാരങ്ങള്‍ക്കിനിയും സ്വപ്‌നങ്ങളുണ്ട്! വീഡിയോ

നായകനും വില്ലനും സഹനടനായെല്ലാം തിളങ്ങിയ മലയാള സിനിമയുടെ സ്വന്തം ജോജു ജോര്‍ജ് ആദ്യമായി സംവിധായകനായ ചിത്രമാണ് പണി. തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നോട്ടു കുതിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ യുവ താരങ്ങളാണ് ജുനൈസ്, സാഗര്‍, മെര്‍ലറ്റ് ആന്‍ തോമസ് എന്നിവര്‍.

ALSO READ: നീലേശ്വരം വെടിക്കെട്ട് അപകടം സംഘാടകരുടെ വീഴ്ച, സംഭവത്തിൽ സമഗ്രാന്വേഷണം വേണം, ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ല; ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ്

സിനിമയില്‍ എത്താന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയ രീതിയില്‍ കഠിനാധ്വാനമൊന്നും ചെയ്യാതെ തന്നെ സിനിമയിലെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജുനൈസ്. അതേസമയം താന്‍ കുറേകാലമായി സ്വപ്‌നം കണ്ട സിനിമയിലെത്തിപ്പെട്ട സന്തോഷത്തിലാണ് മെര്‍ലറ്റ് ആന്‍ തോമസ്. ഏറ്റവും മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങണമെന്നതാണ് തന്റെ സ്വപ്‌നമെന്നും താരം പറയുന്നു.

ALSO READ: കൈയില്‍ പശുത്തോല്‍ കൊണ്ടുണ്ടാക്കിയ ബാഗെന്ന ആരോപണം; താനും സാധാരണ സ്ത്രീയെന്ന് വിവാദങ്ങളില്‍ പ്രതികരിച്ച് ആത്മീയ പ്രഭാഷക ജയ കിഷോരി

എന്നാല്‍ ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഈ യാത്ര മനോഹരമാണെന്നും സിനിമയില്‍ എത്താന്‍ ആഗ്രഹിച്ചതുപോലെ എത്തിപ്പെട്ടുവെന്നുമാണ് സാഗര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News