അത്താഴത്തിന് വീട്ടിലെത്തുമെന്ന് അമ്മയെ വിളിച്ചു പറഞ്ഞ യുവ ഡോക്ടർ കടലിൽ ചാടി ജീവനൊടുക്കിയതായി സംശയം

Mumbai doctor jump off bridge

ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം അത്താഴത്തിന് വീട്ടിലെത്തുമെന്ന് അമ്മയെ വിളിച്ചു പറഞ്ഞ യുവ ഡോക്ടർ കടലിൽ ചാടി. മുംബൈയിലെ സർ ജെ ജെ ആശുപത്രിയിലെ സീനിയർ സർജനായ ഡോ. ഓംകാർ കവിതകെ (32) യാണ് ആത്മഹത്യ ചെയ്തത്. മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ കാർ പാർക്ക് ചെയ്ത ശേഷമായിരുന്നു കടലിൽ ചാടിയത്. അതുവഴി പോവുകയായിരുന്ന ബൈക്ക് യാത്രികരാണ് ഒരാൾ കടലിൽ ചാടിയതായി കൺട്രോൾ റൂമിൽ അറിയിച്ചത്.

ജൂലൈ 7 നായിരുന്നു സംഭവം. പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ പാർക്ക് ചെയ്തനിലയിൽ കാറും അതിനുള്ളിൽ നിന്നും ഒരു ഐഫോണും കണ്ടെത്തി. കാർ നമ്പറും ഫോണിലെ വിശദാംശങ്ങളും ഉപയോഗിച്ച് പൊലീസ് ചാടിയ ആൾ ഡോ. ഓംകാർ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇത് വരെ മൃതദേഹം കണ്ടെത്താനായിട്ടില്ല.

ALSO READ; രാജ്യത്ത് കണക്കിൽ സ്കൂൾ കുട്ടികൾ ‘കണക്ക്’, ഗുണനപ്പട്ടികയിലും എണ്ണലിലും ശോകം; കേരളം ഏറെ മുന്നിൽ

ജനറൽ സർജറി, ലാപ്രോസ്കോപ്പിക് സർജറി, പ്രോക്ടോളജി എന്നിവയിൽ എട്ട് വർഷത്തെ പരിചയമുള്ളയാളാണ് ഡോ. കവിത്കെ. നവി മുംബൈ പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ, താൻ പ്രണയത്തിലായിരുന്ന ഒരു ഡോക്ടറുടെ കുടുംബം വിവാഹ തീരുമാനത്തെ എതിർത്തതിനെ തുടർന്ന് ഡോ. കവിത്കെ വിഷാദത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതാണോ മരണകാരണമെന്ന് പരിശോധിക്കുന്നുണ്ട്.

അടൽ സേതുവിന്‍റെ ആ‍ഴമേറിയ ഭാഗത്താണ് യുവാവ് ചാടിയിരിക്കുന്നത് എന്നതിനാൽ മൃതദേഹം കണ്ടെത്താൻ പ്രയാസമാണ്. തീരദേശ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളെയും മത്സ്യത്തൊഴിലാളികളെയും ഗ്രാമവാസികളെയും മൃതദേഹം കണ്ടാൽ അറിയിക്കാണമെന്ന നിർദേശം പൊലീസ് നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News