കരിപ്പൂരിൽ വയറിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി കടത്താൻ ശ്രമിച്ച 1 കോടി രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ. മസ്കറ്റില്‍ നിന്നും കരിപ്പൂരിൽ എത്തിയ പൊന്നാനി സ്വദേശി അബ്ദുസലാം (36) ആണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പിടിയിലായത്. ഇയാളിൽ നിന്നും 1656 ഗ്രാം കാരറ്റ് സ്വർണം പിടികൂടി. അടിവസ്ത്രത്തിലും വയറിനകത്ത് കാപ്സ്യൂൾ രൂപത്തിലുമാണ് സ്വർണം കണ്ടെത്തിയത്. 1257 ഗ്രാം  ഇയാളുടെ വയറ്റിൽ നിന്നും കണ്ടെത്തിയ കാപ്സ്യൂളുകള്‍ക്ക് ഭാരമുണ്ടായിരുന്നു.

Also Read: അറബിക്കടലിന് മുകളില്‍ ബിപോർജോയ്, അമ്പരപ്പിക്കുന്ന ദൃശ്യം പങ്കുവെച്ച് ബഹിരാകാശ സഞ്ചാരി

സ്വര്‍ണം മിശ്രിത രൂപത്തില്‍ പായ്ക്ക് ചെയ്ത് നാല് കാപ്സ്യുളുകളാക്കി വയറിൽ ഒളിപ്പിച്ചും അടിവസ്ത്രത്തില്‍ അതിവിദഗ്ധമായി തേച്ച് പിടിപ്പിച്ചുമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടിക്കടുത്ത് വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്ത സ്വര്‍ണത്തിനെന്ന് പോലീസ് അറിയിച്ചു.

Also Read: നായ കുറുകെ ചാടി; ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു

വ്യാഴാഴ്ച പുലര്‍ച്ചെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മസ്കറ്റില്‍ നിന്നെത്തിയതാണ് അബ്ദുസലാം. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പത്ത് മണിയോടെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ സലാമിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ശേഷം തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും സ്വര്‍ണമുണ്ടെന്ന കാര്യം ഇയാൾ സമ്മതിച്ചില്ല.

തുടര്‍ന്ന് ശരീരവും വസ്ത്രവും പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിന് ഭാരക്കൂടുതലുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. തൂക്കി നോക്കിയതില്‍ 400 ഗ്രാമിന് മുകളിൽ ഭാരമുണ്ടായതായി കണ്ടെത്തി. ശേഷം അടിവസ്ത്രം കീറി പരിശോധിച്ചപ്പോള്‍ സ്വര്‍ണ മിശ്രിതത്തിന്‍റെ ഒരു ലയര്‍ കണ്ടെത്തി. തുടന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News