
തായ്‌ലൻഡിൽ നിന്നും ജീവനുള്ള 16 പാമ്പുകളുമായി എത്തിയ യുവാവ് കസ്‌റ്റംസിന്റെ പിടിയിലായി. മുംബൈയിൽ വച്ചാണ് പിടിയിലായത്.
ഗാർട്ടർ പാമ്പുകൾ, റൈനോ റാറ്റ് പാമ്പ്, കെനിയൻ സാൻഡ് ബോവ എന്നീ ഇനത്തിൽപെട്ട പാമ്പുകളെയാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്. ഈ മാസത്തെ സമാനമായ മൂന്നാമത്തെ കേസാണിത്. ജൂൺ ആദ്യം തായ്‌ലൻഡിൽ നിന്ന് ഇതേപോലെ വിഷപ്പാമ്പുകളുമായി എത്തിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.
കഴിഞ്ഞ മൂന്നര വർഷത്തിനിടെ തായ്‌ലൻഡ്-ഇന്ത്യ വ്യോമപാതയിൽ ഇത്തരത്തിൽ കടത്താൻ ശ്രമിച്ച 7,000-ത്തിലധികം മൃഗങ്ങളെയാണ് പിടികൂടിയത്.
സംഭവത്തിൽ തുടർ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് കസ്റ്റംസ് അറിയിച്ചു.
English : A young man who arrived from Thailand with snakes was caught by customs.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here