വിവാഹത്തിന് സമ്മതിച്ചില്ല; വീട്ടുകാരുടെ മുന്നിൽ വിഷം കഴിച്ച് ജീവനൊടുക്കി 23 കാരൻ

വിവാഹം കഴിക്കാൻ വീടുകാർ സമ്മതിക്കാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. തമിഴ്‌നാട് ചെന്നൈയിലാണ് സംഭവം. മധുര ജില്ലയിലെ കള്ളിക്കുടി ലാലാപുരം സ്വദേശിയായ 23 കാരൻ മദൻകുമാറാണ് ആത്മഹത്യ ചെയ്തത്. മദ്യലഹരിയിലെത്തിയ മദൻകുമാർ അച്ഛന്റെ മുന്നിൽ വെച്ച് തന്നെ വിഷം കഴിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു.

Also Read; കോഴിക്കോട് എൻ ഐ ടിയിൽ മലയാളം പത്രങ്ങൾക്ക് വിലക്ക്; ദേശാഭിമാനിക്കുൾപ്പടെ വിലക്കേർപ്പെടുത്തി

പത്താം ക്ലാസിൽ പഠനം നിർത്തിയ ഇയാൾ പിന്നീട് കൃഷിപ്പണി ചെയ്ത ജീവിക്കുകയായിരുന്നു. തനിക്ക് ഉടൻ വിവാഹം വേണമെന്ന് കുറച്ചു നാളുകളായി ഇയാൾ വീട്ടുകാരോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ വീട്ടുകാർ സമ്മതിച്ചില്ല. ആവശ്യം ആവർത്തിച്ചപ്പോൾ ഇയാൾക്ക് വിവാഹ പ്രായമായിട്ടില്ലെന്നും കുറച്ചുവർഷം കൂടി കാത്തിരിക്കാനും ആവശ്യപ്പെട്ടു.

Also Read; കർഷകർക്കെതിരെ ഹരിയാന പൊലീസ്; പ്രതിഷേധക്കാരുടെ പാസ്‌പോർട്ടും വിസയും റദ്ദാക്കി

ഇതേതുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. കഴിഞ്ഞ ദിവസം മദ്യലഹരിയിൽ വീട്ടിലെത്തിയ മദൻകുമാർ ഇതേ വിഷയം സംസാരിച്ച് അച്ഛനുമായി വീണ്ടും വഴക്കുണ്ടായി. തുടർന്നാണ് ഇയാൾ വീട്ടുകാരുടെ മുന്നിൽവെച്ച് വിഷം കഴിക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്തത്.

ശ്രദ്ധിക്കൂ… ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : ദിശ 1056

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News