പാലക്കാട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു

പാലക്കാട് പള്ളിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം നാലു സെന്‍റ് കോളനിയിലെ അനിൽകുമാർ (29) ആണ് അപകടത്തിൽ മരിച്ചത്. പള്ളിപ്പുറം കരിയണൂരിൽ ഇന്ന് പുലർച്ചയോടെയാണ് അപകടം ഉണ്ടായത്.

Also read:‘തണ്ണീർക്കൊമ്പനെ’ മയക്കുവെടിവെച്ചു; മാനന്തവാടിയിലെ ദൗത്യം വിജയകരം

അതേസമയം, കഴിഞ്ഞ ദിവസം പാലക്കാട് ഒലവക്കോട്ട് ട്രെയിനിന്റെ അടിയിൽപ്പെട്ട് വയോധികയുടെ രണ്ട് കാലും അറ്റുപോയിരുന്നു. ഓടി തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച അട്ടപ്പാടി സ്വദേശി മേരിക്കുട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്.

Also read:വിദേശ ഫണ്ടിംഗ് കേസ്; എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ഹർഷ് മന്ദറിൻ്റെ വീട്ടിലും ഓഫീസിലും സിബിഐ റൈഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here