മറയൂരിൽ റോഡിൽ ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു

മറയൂർ കോവിൽക്കടവ് റോഡിൽ ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു. മയൂർ മേലാടി സ്വദേശി നന്ദു എന്ന് വിളിക്കുന്ന നാഗമണികണ്ഠൻ (24) ആണ് അപകടത്തിൽ മരണപ്പെട്ടത്. രാത്രി 8 മണിക്കാണ് ബാബു നഗറിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മറിഞ്ഞത്.

also read: യൂറോ കപ്പില്‍ ക്രൊയേഷ്യയെ സമനിലയില്‍ പൂട്ടി അല്‍ബേനിയ

സഫാരി ജീപ്പിൻ്റെ ഡ്രൈവർമാർ ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിക്ക് പട്ടം കോളനിക്ക് സമീപം മരത്തിൽ ഇടിക്കുകയായിരുന്നു. നന്ദു ഉൾപ്പെടെയുള്ള പരിക്കേറ്റവരെ മറ്റൊരു ജീപ്പിൽ കയറ്റി മറയൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആ ജീപ്പും മറിയുകയായിരുന്നു. മറയൂർ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദ്ദേഹം മോർച്ചറിയിലേക്ക് മാറ്റി.

also read: എരഞ്ഞോളി സ്‌ഫോടനം; സീനയെന്ന യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി പ്രദേശവാസികളായ സ്ത്രീകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News