
മൂത്രമൊഴിക്കാൻ പോയ യുവാവിനെ കടുവ കടിച്ച് കൊന്നു. മധ്യപ്രദേശില്‍ 22കാരനെയാണ് കടുവ കടിച്ചുകൊന്നത്. ഉമരിയ ജില്ലയിലെ ബന്ദവ്ഗഡ് ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണില്‍ ശനിയാഴ്ച രാത്രി എട്ടിനും ഒന്‍പതിനും ഇടയിലാണ് സംഭവം. 22കാരനായ അനൂജ് ബൈഗ ആണ് മരിച്ചത്. പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാന്‍ പുറത്തിറങ്ങിയ സമയത്താണ് യുവാവിനെ കടുവ ആക്രമിച്ചത്. ശരീരത്തിന്റെ മേല്‍ഭാഗത്താണ് കടുവ ആക്രമിച്ചത്. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കടുവ യുവാവിനെ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
Also Read: തൃശൂർ റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി യുവാവ് പിടിയിൽ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here