ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നഫോട്ടോകള്‍ വാങ്ങിയ ശേഷം ഭീഷണി; യുവാവ് അറസ്റ്റിൽ

പെരുമ്പാവൂരിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നഫോട്ടോകള്‍ വാങ്ങിയശേഷം ഇതേ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിൽ. കൊല്ലം മുഖത്തല സ്വദേശി അരുണിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Also read:പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്; ഒന്നാം പ്രതി പിടിയില്‍, സവാദ് പിടിയിലായത് 13 വര്‍ഷങ്ങള്‍ക്ക് ശേഷം

പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കൊല്ലത്ത് നിന്ന് പ്രതിയെ പിടികൂടുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News