സഹോദരന്റെ മുന്നില്‍വെച്ച് പതിനൊന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തിക്കൊന്നു

എട്ടുവയസുകാരനായ സഹോദരന്റെ മുന്നില്‍വെച്ച് പതിനൊന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തിക്കൊന്നു. സംഭവസമയത്ത് പെണ്‍കുട്ടിയും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. അയല്‍വാസിയായ 22 കാരനായ അങ്കിത് കുമാറാണ് പ്രതി. കൃത്യം നടത്തിയ ശേഷം അങ്കിത് ഓടി രക്ഷപ്പെടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷനു കീഴിലുള്ള നാഗാല പജാബ് ഗ്രാമത്തിലാണ് സംഭവം.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് പെണ്‍കുട്ടി മരിച്ചത്. പെണ്‍കുട്ടിയെ വീട്ടിലെത്തി അങ്കിത് പീഡിപ്പാക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന ദൃക്‌സാക്ഷിയായ സഹോദരന്‍ പറഞ്ഞു. നേരത്തെ യുവാവ് പെണ്‍കുട്ടിയോട് പല തവണ വിവാഹഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും അത് പെണ്‍കുട്ടി നിരസിച്ചിരുന്നതായും വീട്ടുകാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News