
തൃശ്ശൂരില്‍ റോഡിന് നടുവില്‍ അകപ്പെട്ട പൂച്ചയെ രക്ഷിക്കാന്‍ റോഡില്‍ ഇറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു.മണ്ണുത്തി കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ മണ്ണുത്തിയില്‍ ആയിരുന്നു സംഭവം.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിജോ റോഡിന് നടുവില്‍ പൂച്ച അകപ്പെട്ടിരിക്കുന്നത് കണ്ട് ബൈക്ക് സൈഡില്‍ നിര്‍ത്തി പൂച്ചയെ രക്ഷിക്കാന്‍ റോഡില്‍ ഇറങ്ങുകയായിരുന്നു.എന്നാല്‍ എതിരെ വന്ന കാര്‍ സിജോയെ ഇടിക്കുകയായിരുന്നു.
പൂച്ചയെ കണ്ട് യുവാവ് റോഡില്‍ ഇറങ്ങുന്നതും റോഡ് മുറിച്ച് കടക്കുന്നതുമായുള്ള സിസിടിവി ദൃശ്യങ്ങള്‍ പോ ലഭിച്ചു.സംഭവം നടന്ന ഉടനെ സിജോയെ ഉടനെ തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും.
young man tried to rescue a cat dies in an accident happened in Thrissur
ALSO READ: കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

