ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയും ഭീഷണിപ്പെടുത്തിയും സ്ത്രീകളില്‍നിന്ന് പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റില്‍

 ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയും ഭീഷണിപ്പെടുത്തിയും സ്ത്രീകളില്‍നിന്ന് പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ വഡോദര സ്വദേശിയായ രാകേഷ് സിങ്ങിനെയാണ് വഡോജര സൈബര്‍ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യചിത്രങ്ങള്‍ കൈക്കലാക്കി പണം തട്ടിയെന്ന് കാണിച്ച് വഡോദര സ്വദേശിനി നല്‍കിയ പരാതിയിലാണ് രാകേഷിനെ പിടികൂടിയതെന്നും നിരവധി സ്ത്രീകള്‍ ഇയാളുടെ കെണിയില്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കാമുകി പ്രണയത്തില്‍നിന്ന് പിന്മാറിയതിന് പിന്നാലെ എട്ടുവര്‍ഷം മുന്‍പാണ് രാകേഷ് സ്ത്രീകളെ മാത്രം കേന്ദ്രീകരിച്ച് തട്ടിപ്പ് ആരംഭിച്ചത്. പ്രണയത്തിലായിരിക്കെ ഏകദേശം ഒന്നരലക്ഷം രൂപയാണ് ഇയാള്‍ കാമുകിയ്ക്കായി ചെലവഴിച്ചത്. പിന്നീട് കാമുകി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതോടെ കാമുകി തന്നെ ചതിച്ചതാണെന്ന് കരുതിയ പ്രതി, സ്ത്രീകളെ തട്ടിപ്പിനിരയാക്കി പണം സമ്പാദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും സ്ത്രീകളെ പരിചയപ്പെട്ടശേഷമാണ് ഇയാള്‍ തട്ടിപ്പിനിരയാക്കുന്നത്. ജോലി വാഗ്ദാനം ചെയ്തും വിവാഹവാഗ്ദാനം നല്‍കിയും ഒട്ടേറെപേരെ കെണിയില്‍വീഴ്ത്തിയ ഇയാള്‍ ലക്ഷങ്ങളാണ് കൈക്കലാക്കിയത്. വ്യവസായി, കോര്‍പ്പറേറ്റ് പ്രൊഫഷണല്‍, പൊലീസ് ഉദ്യോഗസ്ഥന്‍, ജഡ്ജി എന്നിങ്ങനെയെല്ലാമാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ചില സ്ത്രീകളോട് സ്ത്രീയാണെന്ന വ്യാജേനയും പരിചയം സ്ഥാപിച്ചിരുന്നു.

also read; മലപ്പുറത്ത് സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News