ലിഫ്റ്റ് ചോദിച്ച് കാറിൽ കയറിയ യുവാവിനെ മർദ്ദിച്ച ശേഷം മോഷണം

ലിഫ്റ്റ് ചോദിച്ച് കാറിൽ കയറിയ യുവാവിനെ മർദ്ദിച്ച ശേഷം കവർച്ച.  തിരുവനന്തപുരം നിലമേലിൽ ഇന്നലെ രാത്രി 7 മണിക്കാണ് സംഭവം നടന്നത്. കടയ്ക്കൽ ആൽത്തറമൂട് സ്വദേശി സനൽ ജി നായരാണ് മർദ്ദനത്തിന് ഇരയായത്. 30,000 രൂപയും, രണ്ട് മൊബൈൽ ഫോണുകളും, എടിഎം കാർഡും നഷ്ടപ്പെട്ടതായി സനൽ പറഞ്ഞു.

also read; കൊല്ലം- എഗ്മോർ എക്സ്​പ്രസിന്റെ കോച്ചിൽ വിള്ളൽ; ഒഴിവായത് വലിയ ദുരന്തം

കവർച്ചയ്ക്ക് ശേഷം സനലിനെ കിളിമാനൂർ പുതിയകാവിലെ എടിഎം കൗണ്ടറിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളായ കാർ യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel