സിംഹത്തിന്റെ വായില്‍ വിരലിട്ട യുവാവിന് സംഭവിച്ചത്; വീഡിയോ വൈറൽ

വന്യമൃഗങ്ങളുടെ മുന്നില്‍ അതിസാഹസികത കാണിച്ച് അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്. മൃഗശാലയാണ് പശ്ചാത്തലം. കൂട്ടില്‍ കിടക്കുകയാണ് സിംഹം. സിംഹത്തെ കളിയാക്കാന്‍ ശ്രമിച്ച യുവാവിനാണ് അപകടം പറ്റിയത്.

സിംഹത്തിന്റെ മുഖത്ത് തോണ്ടിയും മറ്റും അതിസാഹസികത കാണിക്കാന്‍ ശ്രമിച്ച യുവാവാണ് അപകടത്തില്‍പ്പെട്ടത്. യുവാവിന്റെ വിരല്‍ സിംഹം കടിച്ചുപിടിക്കുകയായിരുന്നു. സിംഹത്തിന്റെ വായില്‍ നിന്ന് വിരലിനെ രക്ഷിക്കാന്‍ യുവാവ് പെടാപാട് പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒടുവില്‍ സിംഹം പിടിവിടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. യുവാവിന്റെ വിരലിന് എന്തുസംഭവിച്ചു എന്നത് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News