ബെംഗളുരുവിലെ തിരക്കിനിടയിൽ സൂം മീറ്റിങ്ങുമായി യുവാവ്; കാണൂ വൈറലായ വീഡിയോ

സ്കൂട്ടർ ഓടിക്കുന്നതിനിടെ വീഡിയോ കോളുമായി യുവാവിന്റെ സാഹസികയാത്ര സമൂഹമാധ്യമത്തിൽ ഏറെ ചർച്ചയായിരിക്കുകയാണ്. ബെംഗളുരുവിലെ തിരക്കിനിടയിലാണ് ഈ യാത്ര എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

ALSO READ: വേനൽ മഴ ആശ്വാസമായെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ പണി കിട്ടും

മടിയിൽ ലോപ്ടോപ് വെച്ചാണ് യുവാവ് വീഡിയോ കോൾ ചെയ്യുന്നത്. സ്കൂട്ടർ യാത്രക്കിടെയുള്ള യുവാവിന്റെ സാഹസികയാത്രയുടെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. “ബെംഗളുരു തുടക്കക്കാർക്ക് ഉള്ളതല്ല” എന്ന കുറിപ്പോടെയാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

ALSO READ: ‘ഹോളിക്കിനി എന്തൊക്കെ കാണാനിരിക്കുന്ന’; സമ്മർസോൾട്ടടിച്ച് യുവതി, വൈറലായി വീഡിയോ

മാർച്ച് 23ന് പങ്കുവെച്ച വീഡിയോ ലക്ഷകണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. രസകരമായ നിരവധി കമൻ്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. രസകരമായ കമന്റുകൾക്ക് പുറമെ യുവാവിനെതിരെ വ്യാപക വിമർശനവും ആളുകൾ പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News