‘ഇടതുപക്ഷ വിജയത്തിനായി യുവജനങ്ങൾ രംഗത്തിറങ്ങുക’: ഡിവൈഎഫ്ഐ

രാജ്യം സുപ്രധാനമായൊരു തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലാണ്. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പ്. രാജ്യമെങ്ങും അലയടിക്കുന്ന ആ ജനകീയ പ്രതിഷേധം വോട്ടായിമാറ്റുവാൻ സാധിക്കണം. അതിനായി നമ്മുടെ സമ്മതിദാനാവകാശം വിനിയോഗിക്കണണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ALSO READ: ടി എൻ പ്രതാപന്റെ സ്നേഹ സന്ദേശ യാത്രയിൽ കൂട്ടത്തല്ല്

കടുത്ത യുവജനവിരുദ്ധതയാണ് കേന്ദ്രസർക്കാരിന്റെ മുഖമുദ്ര. ആ യുവജനദ്രോഹ നയത്തിന്റെ ഫലമായി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ അനുഭവിക്കുകയാണ് നമ്മുടെ രാജ്യം. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് കേന്ദ്രം ഇല്ലാതാക്കിയത്. റെയിൽവേയുടെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യവത്കരണത്തിലൂടെയുണ്ടായ തൊഴിൽ നഷ്ടം സ്ഥിതി അതിരൂക്ഷമാക്കി.

ഓരോ വർഷവും രണ്ടുകോടി തൊഴിൽ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായാണ് 2014ൽ മോദി സർക്കാർ അധികാരത്തിലേറിയത്. പത്തുവർഷം പിന്നിടുമ്പോൾ 65 കോടി ജനങ്ങൾ തൊഴിൽ രഹിതരായ രാജ്യമായി ഇന്ത്യമാറി. കേന്ദ്ര സർവ്വീസിലേക്ക് നിയമനം നടത്താതെ യുവജനങ്ങളെ ബിജെപി വഞ്ചിച്ചു.

ALSO READ: ജനങ്ങളുടെ ആത്മവിശ്വാസമാണ് സ്ട്രാറ്റജി: എളമരം കരീം എംപി

രാജ്യം കോർപ്പറേറ്റുകൾക്ക് എഴുതി നൽകുകയും കടുത്ത ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും ജനങ്ങളെ തള്ളിവിടുകയും ചെയ്തു. രാജ്യത്തെ കർഷകരും തൊഴിലാളികളും കായിക താരങ്ങളും സാംസ്കാരിക സാഹിത്യ പ്രതിഭകളും നേരിട്ട അവഗണന ക്രൂരമാണ്.

ഫെഡറൽ സംവിധാനങ്ങളെ കാറ്റിൽപ്പറത്തി കേരളമടക്കമുള്ള ബി ജെ പി ഇതര സംസ്ഥാനങ്ങളെ സാമ്പത്തികമായി കടന്നാക്രമിച്ചു. ഭരണഘടനാ തത്വങ്ങൾ അട്ടിമറിച്ച് കേരളത്തിന്റെ അർഹമായ നികുതി വിഹിതം തടഞ്ഞുവെച്ചു. എന്നാൽ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ പ്രതിപക്ഷദൗത്യം നിറവേറ്റാതെ കോൺഗ്രസ് മഹാമൗനം നടിക്കുകയാണ് ചെയ്തത്.

ALSO READ: ‘സിപിഐഎമ്മിനും എൽഡിഎഫിനും ജോയിയുടെ സ്ഥാനാർത്ഥിത്വത്തിൽ അഭിമാനം, ഇടതുപക്ഷം ആറ്റിങ്ങൽ മണ്ഡലം തിരിച്ചുപിടിക്കും’: മന്ത്രി വി ശിവൻകുട്ടി

എതിർശബ്ദങ്ങളെ ഏകപക്ഷീയമായി അടിച്ചമർത്തിയും വർഗ്ഗീയത ഉപകരണമാക്കി ഭിന്നിപ്പിച്ച് ഭരിച്ച് നേട്ടമുണ്ടാക്കുക എന്ന ബ്രിട്ടീഷ് തന്ത്രം അനുവർത്തിച്ചും സംഘപരിവാർ നയം രാജ്യത്ത് നടപ്പിലാക്കുകയാണ്. അതുകൊണ്ട് രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാവുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ യുവത ശക്തമായി പ്രതിരോധത്തിന്റെ കോട്ട കെട്ടേണ്ടതുണ്ട്. ഇന്ത്യൻ പാർലിമെന്റിൽ ഇടതുപക്ഷത്തിന്റെ കരങ്ങൾ കൂടുതൽ ശക്തിപ്പെട്ടാലേ ഈ പോരാട്ടങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കപ്പെടുകയുള്ളൂ. ആയതിനാൽ ഇടതുപക്ഷത്തിന്റെ വിജയമുറപ്പിക്കാൻ യുവജനങ്ങളാകെ രംഗത്തിറങ്ങണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News