ബംഗളൂരുവിൽ യുവ പ്രൊഫഷണൽ ആത്മഹത്യ ചെയ്ത സംഭവം; ഉടൻ അന്വേഷണം പ്രഖ്യാപിക്കണം: എ എ റഹീം എം പി

a a rahim

ബംഗളൂരുവിൽ ഒ എൽ എ കമ്പനിയിൽ ജോലി ചെയ്തിരുന്ന നിഖിൽ സോമവൻഷി ജോലി സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്തയച്ചു.

Also read: യഥാർത്ഥ ഇസഡ് പ്ലസ് സെക്യൂരിറ്റി; നായയുടെ പുറത്ത് കയറി പെൺകുട്ടിയുടെ യാത്ര, വീഡിയോ വൈറൽ

ഇന്ത്യയിലെ സ്വകാര്യമേഖലയിൽ തൊഴിൽ ചൂഷണം വർദ്ധിച്ചു വരികയാണ്. ആത്മഹത്യ ചെയ്ത നിഖിൽ സോമവൻഷിയും തൊഴിൽ ചൂഷണം മൂലമുള്ള മാനസിക സമ്മർദ്ദങ്ങൾ അനുഭവിച്ചിരുന്നു. എറണാകുളത്തെ അന്നാ സെബാസ്ററ്യൻ എന്ന യുവതിയും സമാന സാഹചര്യത്തിലാണ് മരണപ്പെട്ടത്. പാർലമെൻ്റിൽ നിരവധി തവണ ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും, അത് പഠിക്കാനോ നിയമ നിർമ്മാണം നടത്താനോ കേന്ദ്ര സർക്കാർ തയാറാവുന്നില്ല. സർക്കാരിൻ്റെ ഈ കുറ്റകരമായ മൗനം ചൂഷണത്തിനുള്ള അനുമതി നൽകലാണ്. റൈറ്റ് ടു ഡിസ്‌കണക്ട് നിയമ നിർമ്മാണത്തിലൂടെ ഉടൻ അവകാശമായി പ്രഖ്യാപിക്കണം.

Also read: സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശ പര്യടനം തുടരുന്നു; ജപ്പാന്‍ മുന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

മരണത്തിനിടയാക്കിയ തൊഴിൽ നയങ്ങളും മറ്റ് ജോലി സാഹചര്യങ്ങളും കൃത്യമായി അന്വേഷിക്കണമെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കത്തിലൂടെ എ എ റഹീം എം പി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News