900 കണ്ടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.

ALSO READ: ‘എൻ്റെ മോളെ നീ തൊടുവോടാ…’; പീഡനക്കേസ് പ്രതിയെ ഇരയായ കുട്ടിയുടെ അമ്മ കോടതി വളപ്പിൽ വെച്ച് മർദിച്ചു


മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. 900 വെഞ്ചേഴ്സിൻ്റെ ടെൻ്റ് ഗ്രാമിലാണ് അപകടം ഉണ്ടായത്.

അതേസമയം കോഴിക്കോട് അറപ്പുഴ പാലത്തിന് സമീപം ദേശീയപാതയിൽ അപകടം ഉണ്ടായി. പുലർച്ചെ 5 മണിയോടെ ഡിവൈഡറിൽ ഇടിച്ച് കാർ കത്തി. കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് പയിമ്പ്ര സ്വദേശി ജയചന്ദ്രനെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. മീഞ്ചന്ത ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കാർ പൂർണ്ണമായും കത്തി നശിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്

ALSO READ: തിരുവനന്തപുരം: മരണ വീട്ടിൽ വെച്ച് പത്ത് വയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ചു, പ്രതിക്ക് 64 വർഷം കഠിന തടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News