കാണാതെ പോകരുത്! ബുമ്രയെ ഞെട്ടിച്ച സൂര്യവംശിയുടെ തകർപ്പൻ പ്രകടനം

vaibhav-bumrah

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി 20 ബൗളറിന്റെ പന്ത് ഇന്ത്യൻ പ്രീമിയർ ലീഗ് പോലൊരു ടൂർണമെന്റിൽ ആദ്യമായി നേരിടേണ്ടിവരുമ്പോൾ നിങ്ങൾ എന്ത് ചെയ്യും. സാധാരണയായി പ്രതിരോധിക്കുകയൂം സുരക്ഷിതമായി ഒരു റൺ ഓടുകയോ ചെയ്യും അല്ലെ? എന്നാൽ വൈഭവ് സൂര്യവംശി എന്ന പതിനഞ്ചുകാരൻ ജസ്പ്രീത് ബുമ്രയെ നേരിട്ടപ്പോൾ അങ്ങനെയല്ല ചിന്തിച്ചത്.

Also Read: വൈഭവ് സൂര്യവംശി ജസ്പ്രിത് ബുംറയ്ക്കെതിരെ ആക്രമിച്ചു തന്നെ കളിക്കുമെന്നു മുൻ ഇന്ത്യൻ പരിശീലകൻ

നേരിട്ട ആദ്യ പന്തിൽ തന്നെ ലോങ്ങ് ഓണിനു മുകളിൽ കൂടെ ഒരു പടുകൂറ്റൻ സിക്സർ. അവിടെയും അവസാനിച്ചില്ല. ആദ്യ സിക്‌സറിന്റെ ഞെട്ടൽ മാറുന്നതിനു മുന്നേ അതെ ഓവറിൽ വീണ്ടും ഒരു തകർപ്പൻ ഷോട്ട്. ഞെട്ടിപ്പോയത് ബുമ്രയും കാണികളും മാത്രമല്ല, ക്രിക്കറ്റ് ലോകം മുഴുവനാണ്..ബാറ്റിങ്ങിലെ അതികായർക്ക് പോലും അസാധ്യമായ കാര്യമാണ് കുഞ്ഞു വൈഭവ് ഗുവാഹത്തിയിലെ ബാരസ്പാറ സ്റ്റേഡിയത്തിൽ കാട്ടിയതു. മഴ മൂലം പതിനൊന്ന് ഓവറുകളായി ചുരുക്കിയ മത്സരത്തിൽ വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിൽ രാജസ്ഥാന് വിജയം.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 150/3 എന്ന സ്കോർ അടിച്ചുകൂട്ടി. ഒരു ഫോറും അഞ്ചു സിക്സറുകളും അടക്കം 14 പന്തിൽ 39 റൺസ് അടിച്ചെടുത്ത വൈഭവും 32 പന്തുകളിൽ പുറത്താകാതെ 77 റൺസെടുത്ത സഹഓപ്പണർ ജൈസ്വാളുമാണ് രാജസ്ഥാന് വേണ്ടി തിളങ്ങിയത്. 151 റൺസ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ പക്ഷെ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് മാത്രമാണ് എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News