സൊമാറ്റോയുടെ ടീഷര്‍ട്ടും ബാഗുമിട്ട് ബൈക്കുമായി സ്റ്റൈലിഷ് ലുക്കില്‍ യുവതി; പിന്നാലെ പ്രതികരിച്ച് സൊമാറ്റോ സിഇഒ

വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഓണ്‍ലൈനായി ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വേഷത്തില്‍ ഒരു യുവതി ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സൊമാറ്റോയുടെ ടീ ഷര്‍ട്ട് ധരിച്ച് കമ്പനിയുടെ ഫുഡ് ഡെലിവറി ബാഗുമായി ബൈക്കില്‍ സഞ്ചരിക്കുന്ന യുവതി വളരെ സ്‌റ്റൈലിഷ് ലുക്കിലാണ്. എക്‌സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഈ ദൃശം വൈറലായി. ഇതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍.

READ ALSO:സംസ്ഥാന സ്കൂൾ കായിക മേള; താരങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഔഷധി പവലിയന്‍

ദൃശ്യത്തില്‍ കാണുന്ന യുവതി സൊമാറ്റോയുടെ ഫുഡ് ഡെലിവറി ഏജന്റ് അല്ലെന്നാണ് ദീപീന്ദര്‍ ഗോയല്‍ പറഞ്ഞത്. ഒരിക്കലും ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നതിനെ കമ്പനി പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ കമ്പനിയുടെ പേര് മറ്റേതോ കമ്പനി മുതലാക്കുകയാണെന്നും ഗോയല്‍ പ്രതികരിച്ചു.

READ ALSO:കോഴിക്കോട് പോക്‌സോ കേസ് പ്രതിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു

വൈറലായ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് അദ്ദേഹം സൊമാറ്റോയുടെ ഭാഗം വിശദീകരിച്ചു- ‘ഞങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ഹെല്‍മെറ്റ് ഇല്ലാത്ത ബൈക്കിംഗ് ഞങ്ങള്‍ അംഗീകരിക്കുന്നില്ല. കൂടാതെ, ഞങ്ങള്‍ക്ക് ഒരു ഇന്‍ഡോര്‍ മാര്‍ക്കറ്റിംഗ് ഹെഡ് ഇല്ല. ഇത് ഞങ്ങളുടെ ബ്രാന്‍ഡില്‍ ‘ഫ്രീ-റൈഡ്’ ചെയ്യുന്ന ഒരാളാണെന്ന് തോന്നുന്നു. സ്ത്രീകള്‍ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല – അവരുടെ കുടുംബത്തിന് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനായി ദിവസവും ഭക്ഷണം എത്തിക്കുന്ന നൂറുകണക്കിന് സ്ത്രീകള്‍ ഞങ്ങളുടെ പക്കലുണ്ട്, അവരുടെ തൊഴില്‍ നൈതികതയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News