ടിടിഇ ആയി വേഷം മാറി യാത്രക്കാരെ കബളിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ട്രെയിനില്‍ വ്യാജ ടിടിഇ ആയി വേഷമിട്ട് യാത്രക്കാരെ കബളിപ്പിച്ച യുവാവിനെ വാരാണസി പോലീസ് അറസ്റ്റ് ചെയ്തു. കാമുകിയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് യുവാവ് ടിടിഇയായി ട്രെയിനില്‍ എത്തിയത്. സംഭവത്തില്‍ മധ്യപ്രദേശിലെ രേവയിലെ ആട്രൈല നിവാസിയായ ആദര്‍ശ് ജയ്‌സ്വാളാണ് പിടിയിലായത്.

ചോദ്യം ചെയ്യലിലാണ് കാമുകിയെ വിവാഹം കഴിക്കാനായാണ് താന്‍ വേഷം മാറിയതെന്ന് ആദര്‍ശ് വ്യക്തമാക്കിയത്. ബിടെക് ബിരുദധാരിയായ ആദര്‍ശ് തൊഴില്‍ രഹിതനാണ്. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ജോലി വേണമെന്ന് വീട്ടുകാര്‍ പറഞ്ഞതോടെയാണ് യുവാവ് ടിടിഇ ആയി വേഷം മാറി അഭിനയിച്ചത്.

ആദര്‍ശില്‍ നിന്നും ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ടിടിഇയുടെ വസ്ത്രവും കണ്ടെടുത്തതായി വാരാണാസി ജിാര്‍പി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നിരവധി തട്ടിപ്പു പരാതികളുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

in varanassi a young man arrested for allegedly posing as a Travelling Ticket Examiner in train.
A fake East Central Railway identity card and a TTE apron were recovered from him.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News