
ചൂട് കാരണം ധാരളം വെള്ളം കുടിക്കുന്നവരായിരിക്കും നമ്മളെല്ലാം. എന്നാൽ വെള്ളം കുടിക്കുന്നതും, വെള്ളം കുടിക്കാതിരിക്കുന്നതും രണ്ടും പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് അറിയാമോ? എന്നാൽ അത്തരത്തിൽ ഒരു സംഭവമുണ്ടായി. ഉത്തരേന്ത്യയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവായ യുവാവ് തൻ്റെ ഒരു ദിവസത്തിൽ ഭൂരിഭാഗം സമയവും ബൈക്കിൽ ജോലി ആവശ്യങ്ങൾക്കായി നെട്ടോട്ടമോടുകയാണ് പതിവ്. ചൂട് കാരണം ധാരാളം വെള്ളം കുടിച്ചു, അയാളുടെ ശരീരത്തിന് വേണ്ടുന്നതിലും കൂടുതൽ.
എന്നാൽ വെള്ളം മാത്രമേ അയാൾ കുടിച്ചിരുന്നുള്ളു. ഭക്ഷണം കഴിക്കാൻ അയാൾ തയ്യാറായില്ല. അത് വലിയ അപകടത്തിലേക്കാണ് ആ ഇരുപത്തിയഞ്ചുകാരനെ എത്തിച്ചത്. ജോലിക്കിടയിൽ ഭക്ഷണം അയാൾ ഒഴിവാക്കി വെള്ളം മാത്രം കുടിച്ചു. എന്നാൽ വൈകുന്നേരമായപ്പോഴേക്കും പതിവില്ലാത്ത ക്ഷീണം അനുഭവപ്പെടുകയും പരസ്പര വിരുദ്ധമായി കാര്യങ്ങൾ പറയുകയും ചെയ്തു.
Also read: സ്ട്രെസ് കൂടുമ്പോൾ ശരീരം തടിച്ചു പൊന്തുന്നുണ്ടോ; ഈ ലക്ഷണങ്ങൾ നിസാരമല്ല
ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ സോഡിയം ലെവൽ താഴ്ന്നിരിക്കുന്നു. ‘അക്യൂട്ട് ഹൈപ്പോനാട്രീമിയ’ആണ് ബാധിച്ചിരിക്കുന്നതെന്ന് ഡോക്ടർ പറഞ്ഞു. അമിതമായ വിയർപ്പിലൂടെ ശരീരത്തിലെ ഉപ്പ് നഷ്ടപ്പെട്ടതും ഇലക്ട്രോ ലൈറ്റുകളില്ലാതായതും ഒപ്പം അമിതമായി വെള്ളം കുടിച്ചതുമാണ് ഇയാൾക്ക് ‘അക്യൂട്ട് ഹൈപ്പോനാട്രീമിയ’ ബാധിക്കാൻ ഇടയാക്കിയത്. വെള്ളം കുടിക്കുന്നതിനോടൊപ്പം ഒ ആർ എസ്, ഇളനീര്, പഴങ്ങൾ തുടങ്ങിയവയും ഉപയോഗിക്കേണ്ടുന്നത് അത്യാവശ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

