
വിരലടയാളങ്ങൾ, ഡിഎൻഎ തുടങ്ങിയ ചില ശാരീരിക സവിശേഷതകൾ ഓരോ വ്യക്തിയിലും സവിശേഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിരലടയാളങ്ങളോ ഡിഎൻഎകളോ പോലെ തന്നെ ശ്വസനരീതികളും ഓരോ മനുഷ്യനിലും വ്യത്യസ്തമായിരിക്കും എന്നാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. സെൽ പ്രസ് ജേണലായ കറന്റ് ബയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനത്തിൽ , ശാസ്ത്രജ്ഞർക്ക് മൂക്കിലെ ശ്വസന പാറ്റേണുകൾ അടിസ്ഥാനമാക്കി 96.8% കൃത്യതയോടെ വ്യക്തികളെ തിരിച്ചറിയാൻ കഴിയുമെന്ന് കണ്ടെത്തി. ഇത് വ്യക്തികളെ തിരിച്ചറിയുന്നതിലുമപ്പുറം, ശ്വസനരീതിയിലൂടെ ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസ്ഥിതി കൂടി കണ്ടെത്താന്‍ സഹായിക്കുന്നു എന്നാണ് പുതിയ പഠനം പറയുന്നത്.
സോബല്‍ അടങ്ങുന്ന ഈ ഗവേഷകസംഘം ആരോഗ്യമുള്ള 100 യുവാക്കളെയാണ് ഈ പഠനത്തിന്റെ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. മൂക്കിന് താഴെ സ്ഥാപിച്ചിരിക്കുന്ന മൃദുവായ ട്യൂബുകൾ ഉപയോഗിച്ച് 24 മണിക്കൂർ തുടർച്ചയായി മൂക്കിലെ വായുപ്രവാഹം ട്രാക്ക് ചെയ്യുന്ന ഒരു ഭാരം കുറഞ്ഞ ധരിക്കാവുന്ന ഉപകരണം ടീം വികസിപ്പിച്ചെടുത്തു. രണ്ടു വര്‍ഷത്തെ പരീക്ഷണത്തിനിടയില്‍ ഇവരില്‍ നിന്നും നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞു.
ALSO READ: മിന്നി പറക്കുന്ന മിന്നാമിനുങ്ങുകളെ കാണ്മാനില്ല; വംശനാശത്തിലേക്ക് നീങ്ങുന്നുവെന്ന് ഗവേഷകർ
ഈ ഡാറ്റ പ്രകാരം ഓരോരുത്തരുടെയും ശ്വസനരീതി വ്യത്യസ്തമാണെന്ന് കണ്ടെത്തി. വ്യായാമം, പഠനം, വിശ്രമം എന്ന് തുടങ്ങി ഓരോരുത്തരും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട്, ശ്വസനപ്രക്രിയയിലെ വ്യത്യാസം തിരിച്ചറിയാന്‍ കഴിയില്ലെന്നാണ് ആദ്യം ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ ഓരോരുത്തരെയും തിരിച്ചറിയാന്‍ കഴിയും വിധം വ്യത്യസ്തമാണ് ശ്വസനപ്രക്രിയ എന്ന് ഈ പഠനത്തിലൂടെ കണ്ടെത്താനായെന്ന് വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ടിംന സൊറോക്ക പറഞ്ഞു.
കൂടാതെ ഒരാളുടെ ശ്വാസോച്ഛ്വാസത്തിലൂടെ അയാളുടെ ബോഡിമാസ് ഇന്‍ഡക്‌സ്, ഉറങ്ങുന്നതിന്റെയും ഉണരുന്നതിന്റെയും രീതി, വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും അളവ്, പെരുമാറ്റ സ്വഭാവങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും അറിയാന്‍ സാധിച്ചുവെന്നും പഠനം പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

