കണ്ണൂരില്‍ സ്‌കൂട്ടര്‍ വൈദ്യുത പോസ്റ്റിലിടിച്ച് യുവാവും അഞ്ചുവയസുകാരിയും മരിച്ചു

കണ്ണൂര്‍ കണ്ണാടിപ്പറമ്പ് ആറാം പീടികയില്‍ സ്‌കൂട്ടര്‍ വൈദ്യുത പോസ്റ്റിലിടിച്ച് യുവാവും ബന്ധുവായ അഞ്ചു വയസ്സുകാരിയും മരിച്ചു.കാട്ടാമ്പള്ളി സ്വദേശികളായ അജീര്‍, ബന്ധു റിയാസിന്റെ മകള്‍ റാഫിയ എന്നിവരാണ് മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ അജീറിന്റെ ബന്ധു ഫാത്തിമയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് സംഭവം. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടില്‍ നിന്നു കാട്ടാമ്പള്ളിയിലേക്കുള്ള യാത്ര മധ്യേയാണ് സ്‌കൂട്ടര്‍ വൈദ്യുത തൂണില്‍ ഇടിച്ചത്. അജീറിന്റെ ബൈക്ക് പോസ്റ്റിലിടിക്കുന്നത് കണ്ട് നിയന്ത്രണം വിട്ടാണ് പിന്നാലെ വന്ന മറ്റൊരു സ്‌കൂട്ടറിലുണ്ടായിരുന്ന ഫാത്തിമയ്ക്ക് വീണ് പരിക്കേറ്റത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here