വർക്കലയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. വർക്കല തച്ചോട് പട്ടരുമുക്ക് എസ്. എസ് ലാൻഡിൽ 25 വയസുള്ള ആകാശ് ആണ് റൂറൽ ഡാൻസാഫ് ടീമിൻ്റെ പിടിയിലായത്. ദിവസങ്ങളായി റൂറൽ ഡാൻസ് ടീമിൻറെ നിരീക്ഷണത്തിലായിരുന്ന പ്രതി മയക്കുമരുന്നുമായി വിൽപ്പനയ്ക്ക് ഇരുചക്ര വാഹനത്തിൽ പോകവേയാണ് ഡാൻസാഫ് ടീം വളഞ്ഞ് ബലപ്രയോഗത്തിലൂടെ പിടികൂടിയത്.
തുടർ നിയമനടപടികൾക്കായി അയിരൂർ പൊലീസിന് പ്രതിയെ കൈമാറി. കോളനികൾ കേന്ദ്രീകരിച്ചുള്ള വിൽപ്പനയ്ക്കായി കൊണ്ടു പോയ 2.1 ഗ്രാം എം ഡി എം എ പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. കൂടുതൽ മയക്കുമരുന്ന് ശേഖരത്തെ കുറിച്ചുള്ള വിവരങ്ങൾക്കായി പൊലീസ് പ്രതിയെ ചോദ്യം ചെയ്തു വരുകയാണ്.
അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 64 കോളനികൾ ഉണ്ട്. ഇവിടെ മയക്കുമരുന്ന് വ്യാപാരം വ്യാപകമാവുന്നതിൽ പ്രദേശവാസികൾ ആശങ്കയിലാണ് . ഇപ്പോൾ പിടിയിലായ പ്രതി ആകാശ് ആറ്റിങ്ങൽ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലേയും പ്രതിയാണ്.
also read: “എന്നെ മാനസികമായി പീഡിപ്പിച്ചു, പണം തട്ടി”; ഭർത്താവിന്റെ പരാതിയിൽ നടി ശശികലക്കെതിരെ കേസ്
പ്രതിയുടെ സഹോദരൻ ഹെൽമറ്റ് മനു എന്നു വിളിപ്പേരുള്ള ആരോമൽ വർക്കല പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലാണ്.അയിരൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ എസ് എച്ച് ഒ ശ്യാം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

