താമരശ്ശേരി എംഡിഎംഎയുമായി യുവാവ് പിടിയില്‍

എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി അമ്പായത്തോട്‌കോരങ്ങാടന്‍ വീട്ടില്‍ ഹാഫിസ് മുഹമ്മദിനെയാണ് 2.16 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കരാടി കുടുക്കില്‍ ഉമ്മരം റോഡില്‍ വെച്ച് പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് വില്‍പ്പനക്കായി ഉപയോഗിക്കുന്ന KL 56 K 8146 ഓട്ടോ ടാക്‌സിയും പൊലീസ് പിടികൂടി.

ALSO READ: എഴുപതിനായിരം ആൾക്കാരെ പറ്റിച്ച് തട്ടിയത് 2700 കോടി: രാജസ്ഥാനിൽ ‘സ്മാർട്ട് സിറ്റി’ തട്ടിപ്പ് നടത്തിയ സഹോദരങ്ങൾ ഒളിവിൽ

വ്യാജ ലഹരി കേസ്: മുഖ്യ ആസൂത്രക ലിവിയ ജോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിലെ മുഖ്യ ആസൂത്രക ലിവിയ ജോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നാലുമണിക്കൂർ നേരം ചോദ്യം ചെയ്തതിനുശേഷം ആണ് ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകിട്ട് 4 മണിയോടെ മജിസ്ട്രേറ്റ് മുമ്പാകെ ലിവിയയെ ഹാജരാക്കും. ശനിയാഴ്ച രാത്രി 11:30 ഓട് കൂടിയാണ് ലിവിയയെ നാട്ടിലെത്തിച്ചത്.
മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ലിവിയ കഴിഞ്ഞ ദിവസം പിടിയിലായത്. ദുബായിൽ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു നീക്കം. ഇതിനിടയിലാണ് എസ്ഐടി ലിവിയയെ പിടികൂടിയത്.കേസിലെ മുഖ്യപ്രതി തൃപ്പൂണിത്തുറ എരൂർ സ്വദേശി എം എൻ നാരായണദാസിനെ ബാം​ഗ്ലൂരിൽ നിന്ന്‌ നേരത്തെ പിടികൂടിയിരുന്നു. നാരായണദാസ് നിലവിൽ റിമാൻഡിൽ തുടരുകയാണ്. കുടുംബ വഴക്കിനെ തുടർന്ന് ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ആണ് ഷീലയെ വ്യാജ ലഹരി കേസിൽ കുടുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News