
കോട്ടയത്ത് 6 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഒഡീഷ സ്വദേശി സന്യാസി ഗൗഡ ( 32 ) ആണ് പിടിയിലായത്. ആര്‍.പി എഫും റെയില്‍വേ പോലീസും എക്‌സൈസും സംയുക്തമായി ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കോട്ടയത്ത് കഞ്ചാവ് എത്തിച്ച് പുറത്തിറങ്ങുന്നതിനിടെയാണ് അറസ്റ്റ്. കഞ്ചാവ് മൊത്ത വിതരണ സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സന്യാസി ഗൗഡ. ഇയാള്‍ ഏറെ നാളായി എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ALSO READ; എറണാകുളത്ത് 7 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിനികൾ പിടിയിൽ
അതേസമയം കഴിഞ്ഞ ദിവസം എറണാകുളം പെരുമ്പാവൂരിൽ മത്സ്യ വില്പന സ്റ്റാളിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ പശ്ചിമബംഗാൾ സ്വദേശി പിടിയിലായിരുന്നു. മത്സ്യ വില്പന സ്റ്റാളിൽ ചെടിച്ചട്ടികൾക്ക് ഉള്ളിലും മത്സ്യം സൂക്ഷിക്കുന്ന ഫ്രീസറിന് ഉള്ളിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പെരുമ്പാവൂർ ചെറുവേലിക്കുന്നിലെ മത്സ്യ വില്പന സ്റ്റാളിൽ നിന്നുമാണ് കഞ്ചാവ് പിടി കൂടിയത്. സ്റ്റാൾ നടത്തിയിരുന്ന പശ്ചിമബംഗാൾ സ്വദേശി നയീം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.
കടയിലെ ചെടിച്ചട്ടികൾക്കുള്ളിൽ പൊതികളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സേന കുറച്ചു ദിവസമായി ഈ സ്ഥാപനവും പ്രദേശവും നിരീക്ഷിച്ചുവരികയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here