വിൽപ്പനയ്ക്കുകൊണ്ടുവന്ന അഞ്ചു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വിൽപ്പനയ്ക്കുകൊണ്ടുവന്ന അഞ്ചു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. വണ്ടൂർ വാണിയമ്പലത്താണ് സംഭവം. നിലമ്പൂർ സ്വദേശി പുത്തൻവീട്ടിൽ ഗോഗുൽ, വണ്ടൂർ മരുതുങ്ങൽ സ്വദേശി കരളിയോടൻ ജിതേന്ദ്രൻ എന്നിവരാണ് പിടിയിലായത്. വാണിയമ്പലത്തെ സ്വകാര്യ ലോഡ്ജ് മുറിയിൽ വച്ചാണ് ഇരുവരെയും പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. രണ്ട് പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇരുവരെയും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

ALSO READ: രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here