അങ്കമാലിയില്‍ എം ഡി എം എയുമായി യുവാവ് പിടിയില്‍

അങ്കമാലി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്ത് നിന്നും മാരക ലഹരി മരുന്നായ എം ഡി എം എയുമായി യുവാവ് പിടിയില്‍. ഇരുപത്തി ഏഴര ഗ്രാം എംഡിഎംഎ യും 10 ഗ്രാം കഞ്ചാവുമാണ് എക്‌സൈസ് സംഘം പിടികൂടിയത്.

Also Read: കൊട്ടാരക്കര കരിക്കത്ത് വാഹനാപകടം; ഒരാള്‍ മരിച്ചു

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അങ്കമാലി എക്‌സൈസ് സംഘം പരിശോധന നടത്തിയത്. അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ പരിസരത്തു നിന്നും കൊല്ലം തൃക്കടവൂര്‍ സ്വദേശി ഹരികൃഷ്ണനാണ് 27.5 ഗ്രാം എംഡിഎംഎ യും 10 ഗ്രാം കഞ്ചാവുമായി പിടിയിലായത്. അങ്കമാലി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Also Read: ഗർഭിണിയായ യുവതിയെ കമ്പനി പിരിച്ചു വിട്ടു; ലക്ഷങ്ങൾ നഷ്ടപരിഹാരം നല്കാൻ വിധി

ലഹരി മരുന്ന് ബാംഗ്ലൂരില്‍ നിന്നുമാണ് എത്തിച്ചതെന്ന് പ്രതി പറഞ്ഞതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News