കോട്ടയം മുണ്ടക്കയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

MUNDAKAYAM

കോട്ടയം മുണ്ടക്കയം ചോറ്റിയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തിയ 4 പേർ കസ്റ്റഡിയിൽ. 10 ഗ്രാം ഓളം എംഡിഎംഎ പിടിച്ചെടുത്തു. വീട്ടിൽ താമസിച്ചിരുന്ന മാതാപിതാക്കളും മകനും മറ്റൊരു യുവാവുമാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും മുണ്ടക്കയം പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.

വീട്ടിൽ ആഭിചാരക്രിയകൾ നടന്നതിൻ്റെ സൂചനയും പൊലീസിനു ലഭിച്ചു. ഇക്കാര്യങ്ങൾ അടക്കം വിശദമായി പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. 5 ഏക്കറിൽ സ്ഥിതി ചെയ്യുന്ന പുരയിടത്തിൽ നിരവധി പേർ പുറത്തു നിന്നും വന്നു പോകുന്നതായി സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലാക്കുന്നു വീടും പരിസരവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News