തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ അക്രമം; വനിതാ ഡോക്ടറെയും നേഴ്‌സുമാരെയും ആക്രമിക്കാന്‍ ശ്രം

സര്‍ക്കാര്‍ ആശുപത്രിയില്‍ യുവാവിന്റെ അക്രമം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് കഞ്ചാവ് ലഹരിയില്‍ ഇതര സംസ്ഥാനക്കാരനായ യുവാവ് അക്രമം നടത്തിയത്.അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു യുവാവ്. തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

Also Read : 2015ലെ ഓണം ബമ്പര്‍ വിജയി, പക്ഷേ അയ്യപ്പന്‍പിള്ളയ്ക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല; ആ തുക ഉപയോഗിച്ചതിങ്ങനെ

അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സക്കായെത്തിയ യുവാവ് വനിതാ ഡോക്ടറെയും നേഴ്‌സുമാരെയും ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ യുവാവിനെ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അക്രമാസക്തനായ യുവാവ് ലേബര്‍ റൂമില്‍ പ്രവേശിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

Also Read : ചിലപ്പോള്‍ അതിന്റെ തീവ്രത കുറയുമായിരിക്കും, പക്ഷേ ഞാന്‍ മരിക്കും വരെ ആ മുറിവ് ഉള്ളിലുണ്ടാകും: മനസ് തുറന്ന് ഭാവന

പിന്നീട് തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കീഴടക്കിയത്. ഇരുകൈകളും കെട്ടിയിട്ട ശേഷവും ശാന്തനാവാതിരുന്ന ഇയാളെ പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News