യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനം; ഇ പി ജയരാജന്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് ഭീകര പ്രവര്‍ത്തനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു യൂത്ത് കേണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് ഇ പി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നവകേരള സദസ്സിന് ലഭിക്കുന്ന വലിയ ജനസ്വീകാര്യതയാണ് കോണ്‍ഗ്രസ്സിനെ പ്രകോപിപ്പിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

Also Read:നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തെറ്റ്: മാര്‍ ജോസഫ് പാംപ്ലാനി

‘രണ്ടോ മൂന്നോ ആളുകള്‍ വന്ന് നടത്തുന്ന ഭീകരപ്രവര്‍ത്തനമാണോ പ്രതിഷേധം?. മുഖ്യമന്ത്രിയുടെ ബസിനും കാറിനും നേരെ കല്ലെറിയുന്നതാണോ പ്രതിഷേധം?. എന്നാല്‍ അവര്‍ നടത്തട്ടെ. ജനം അത് തിരിച്ചറിയും. പരിശീലനം ലഭിച്ചവരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമം നടത്തിയത്’- ഇപി ജയരാജന്‍ പറഞ്ഞു

നവകേരള സദസിലേക്ക് മറ്റ് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട നേതാക്കള്‍ ഇനിയും വരുമെന്നും. തിരുവനന്തപുരം എത്തുമ്പോഴേക്കും കൂടുതല്‍ നേതാക്കള്‍ എത്തുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here