യൂത്ത് കോൺഗ്രസിന് തിരിച്ചടി; സംഘടനാ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു. സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പുകളാണ് സ്റ്റേ ചെയ്തത്.

ALSO READ: ‘ഗോൾഡിൽ നഷ്ടങ്ങളില്ല, കേട്ടതെല്ലാം കള്ളക്കഥകൾ’: അൽഫോൺസ് എന്ന ബ്രാൻഡും അമിത പ്രതീക്ഷയുമാണ് പ്രശ്നമായതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

കോഴിക്കോട് കിണാശ്ശേരി സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ഷഹബാസിൻ്റെ ഹർജിയിൽ കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്. സംഘടനാ ചട്ടം ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നായിരുന്നു പരാതിക്കാരന്റെ വാദം. ഇത് അംഗീകരിച്ച കോടതി തെരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് നിർത്തിവെയ്‌ക്കേണ്ട അവസ്ഥ വന്നതോടെ വലിയ രാഷ്ട്രീയ തിരിച്ചടിയാണ് യൂത്ത് കോൺഗ്രസിന് നിലവിൽ ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News