യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച സംഭവം ഗൗരവതരം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച സംഭവം ഗൗരവതരമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പൊതുതെരഞ്ഞെടുപ്പിനെ പോലും അട്ടിമറിക്കാന്‍ കഴിയുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. പി അബ്ദുള്‍ ഹമീദിന്റെ കേരള ബാങ്ക് ഡയറക്ടര്‍ സ്ഥാനത്തില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

READ ALSO:കൊച്ചി പഴയ കൊച്ചിയല്ല! ഏഷ്യയിലെ ‘കൊച്ചു സുന്ദരി’

കനഗോലു പ്രഖ്യാപനത്തിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചത് എന്നാണ് എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ആരോപണം. സംഘടനാ തെരഞ്ഞെടുപ്പിന് ലക്ഷക്കണക്കിന് വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ചവര്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് എത്രത്തോളം നിര്‍മ്മിക്കുമെന്നാണ് ആശങ്കയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

നവകേരള സദസില്‍ കേരളത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിചേരണം. ജനാധിപത്യ ചരിത്രത്തിലെ പുതിയ കാല്‍വയ്പ്പാണ് പരിപാടിയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

READ ALSO:കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 125 പരിശോധനകള്‍ക്ക് ദേശീയ അംഗീകാരം: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News