
പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാറിൽ ആണ് സംഭവം. വണ്ടിപ്പെരിയാർ സ്വദേശി ഷാൻ അരുവിപ്ലാക്കൽ ആണ് പിടിയിലായത്.യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറിയാണ് ഷാൻ.
മൂന്നുവർഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് 13 വയസ്സ് ഉണ്ടായിരുന്ന പെൺകുട്ടിയെ ഷാൻ ശാരീരികമായി പീഡിപ്പിച്ചു എന്നാണ് കേസ്. വണ്ടിപ്പെരിയാറിൽ സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടി ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിങിലാണ് മൂന്നുവർഷം മുമ്പുള്ള പീഡനം സംബന്ധിച്ച വിവരം പറഞ്ഞത്. ചൈൽഡ് ലൈൻ അധികൃതര്‍ പൊലീസിൽ വിവരം റിപ്പോർട്ട് ചെയ്തു.തുടര്‍ന്ന് വണ്ടിപ്പെരിയാർ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വണ്ടിപ്പെരിയാര്‍ സ്വദേശിയായ ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായുള്ള പരിചയം മുതലെടുത്ത് സ്ഥിരമായി വീട്ടില്‍ വരികയും പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.പീരുമേട് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ALSO READ; തിരുവനന്തപുരത്ത് ആശുപത്രിയിൽ ലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം; രണ്ട് പേർ അറസ്റ്റിൽ
അതേസമയം കോഴിക്കോട് കഞ്ചാവ് വലിക്കുന്നതിനിടെ യൂത്ത് ലീഗ് നേതാവ് പൊലീസിൻ്റെ പിടിയിലായി. അനസ് വാളൂരാണ് പിടിയിലായത്. യൂത്ത് ലീഗ് നൊച്ചാട് മണ്ഡലം സീനിയർ വൈസ് പ്രസിഡൻ്റ് ആണ് അനസ്. പേരാമ്പ്ര പൊലീസ് ആണ് അനസിനെ അറസ്റ്റ് ചെയ്തത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

