
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് ജസീൽ അലങ്കാരത്തിനെയാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. വലപ്പാട് സ്വദേശിനിയായ വീട്ടമ്മയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.
ALSO READ: റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രിസഭാ യോഗത്തിൽ
ഫോൺ വഴി ഇവർ തമ്മിൽ പരിചയമുണ്ടായിരുന്നു. എന്നാൽ ഈ പരിചയം ദുരുപയോഗം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here