
ആലുവയിൽ വയോധികനായ സെക്യൂരിറ്റി ജീവനക്കാരന് നേരെ ക്രൂരമർദനം. യൂത്ത് കോൺഗ്രസ് നേതാവാണ് 73 കാരനായ ബാലകൃഷ്ണനെ ക്രൂരമായി മർദ്ദിച്ചത്.
മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ ജില്ലാ കോഡിനേറ്റർ കെ ബി ഇജാസാണ് മർദിച്ചത്. പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നായിരുന്നു ഇയാൾ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദിച്ചത് എന്നാണ് വിവരം.
സംഭവത്തിൽ പോലീസ് ബാലകൃഷ്ണൻ്റെ മൊഴിയെടുത്തു. ഇജാസിനെതിരെ ആലുവ പോലീസ് കേസെടുത്തു.
English summary : Youth Congress leader brutally assaults security guard in Aluva. The assault was committed by Youth Congress Social Media District Coordinator K B Ejaz.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

