സമരാഗ്നി വേദിയിലെ ദേശീയഗാനം; നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ്

കോൺഗ്രസിന്റെ സമരാഗ്നിയോ വേദിയിൽ ദേശീയഗാനം തെറ്റായി പാടിയ വിഷയത്തിൽ നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കൾക്ക് വേണമെന്നാണ് ഹാരിസ് ഫേസ്ബുക്കിൽ കുറിച്ചത്. നേതാക്കളുടെ ജാഗ്രത കുറവിന് നൽകേണ്ടി വരുന്നത് കനത്ത വിലയാണ്. എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കാറ്റിൽ പറന്നു പോയിട്ടുണ്ട്. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാൻ കഴിയില്ല. അല്ലാത്തവർ സ്റ്റേജിൽ താമസമാക്കിയും മൈക്കിന് മുന്നിൽ കിടന്നുറങ്ങിയും അഭ്യാസം തുടരുമെന്നും ഹാരിസ് മുദൂർ.

Also Read: മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ കോളിളക്കം; ജയന്ത് പാട്ടീലും ഏക്നാഥ് ഷിണ്ഡെയും കൂടിക്കാഴ്ച നടത്തി

സമരാഗ്നി വേദിയിൽ പാലോട് രവി ദേശീയഗാനം തെറ്റായി പാടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. അതേസമയം, വിഡി സതീശന്‍ സുധാകരനെ വേദിയില്‍ തിരുത്തി കനത്ത ചൂടിലും 5 മണിക്കൂര്‍ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു, 12 നേതാക്കള്‍ പ്രസംഗിച്ചു, കനത്ത ചൂടുകാരണം അവര്‍ മടങ്ങിയതാണ് അതില്‍ സുധാകരന് വിഷമം വേണ്ടെന്നും സതീശന്‍ വേദിയില്‍ പറഞ്ഞു.

Also Read: ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി; മസ്ജിദ് കമ്മിറ്റിയുടെ ഹർജി ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News