പണിയെടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി ഉണ്ടാകില്ല; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ നേതാവ് അബിൻ വർക്കി

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ നേതാവ്. പണിയെടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി ഉണ്ടാകില്ലെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി തുറന്നടിച്ചു. നെഹ്‌റുവിന്റെ പാർട്ടിയിലെ പിന്മുറക്കാർ ആണ് നിങ്ങൾ എന്ന് കോൺഗ്രസ്‌ നേതാക്കന്മാർ തിരിച്ചറിയണമെന്നും അബിൻ വർക്കി പറഞ്ഞു. രണ്ട് ദിവസം മുൻപാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീടിന് സമീപം കൂടോത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തെയ്യത്തിൻ്റെ രൂപവും തകിടുകളും വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെടുത്തത്.

Also Read: ശമ്പളവും പെൻഷനും മുടങ്ങുന്ന സാഹചര്യവും ഒഴിവാകും; കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ചു: കെ എൻ ബാലഗോപാൽ

ഇവ കണ്ടെടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സുധാകരൻ്റെ സാനിധ്യത്തിൽ തന്നെയാണ് വസ്തുക്കൾ പുറത്തെടുത്തത്. സംഭവത്തിന്റെ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് രാജ്മോഹൻ ഉണ്ണിത്താനോട് ചോദിക്കൂ എന്നായിരുന്നു കെ സുധാകരന്റെ മറുപടി. ഇതിലൊന്നും തന്നെ അപായപ്പെടുത്താൻ സാധിക്കില്ലെന്നും, കുറെ മുമ്പാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തതെന്നും സുധാകരൻ പ്രതികരിച്ചിരുന്നു.

Also Read: മാന്നാർ കൊലപാതകം; മുഖ്യപ്രതി അനിൽകുമാറിന്റെ സുഹൃത്ത് നസീറിനെ ഇന്ന് വിണ്ടും ചോദ്യം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News