നേതാവിന്‍റെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയ കേസ് യൂത്ത് കോൺഗ്രസ്‌ മാത്യു കുഴൽനാടനെ ഏല്‍പ്പിക്കണം, മാധ്യമങ്ങള്‍ക്ക് നഷ്ടം: വി വസീഫ്

മലപ്പുറത്ത് തുവ്വൂരിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് വിഷ്ണുവിന്‍റെ വീട്ടിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്.  ഈ കേസും യൂത്ത് കോൺഗ്രസ്‌,മാത്യു കുഴൽനാടനെ ഏൽപ്പിക്കുന്നതാവും ഉചിതമെന്നും  പോക്സോ കേസ് പ്രതിയെ രക്ഷപ്പെടുത്താൻ കാണിച്ച ജാഗ്രതയും, എസ് എഫ് ഐ നേതാവ് സഖാവ് ധീരജിനെ കൊലപെടുത്തിയ നിഖിൽ പൈലിയെ സംരക്ഷിച്ച രീതിയും ഇതിലും അവലംബിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ: സുര്‍ജിത് ഭവനില്‍ പാര്‍ട്ടി ക്ലാസും നടത്താനാവില്ലെന്ന് ദില്ലി പൊലീസ്

ഈ സംഭവത്തിൽ മാധ്യമങ്ങൾക്കാണ് നഷ്ടം.. ഏതെങ്കിലും ഡിവൈ എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ നിന്നായിരുന്നെങ്കിൽ ദിവസങ്ങളോളം ആഘോഷിക്കേണ്ട വിഷയമാണ് പ്രതി യൂത്ത് കോണ്‍ഗ്രെസ്സുകാരനാണെന്നറിഞ്ഞപ്പോൾ തകർന്നടിഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

മലപ്പുറത്ത് തുവ്വൂരിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് വിഷ്ണുവിന്റെ വീട്ടിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി..
ഈ കേസും യൂത്ത് കോൺഗ്രസ്‌,മാത്യു കുഴൽനാടനെ ഏൽപ്പിക്കുന്നതാവും ഉചിതം.പോക്സോ കേസ് പ്രതിയെ രക്ഷപ്പെടുത്താൻ കാണിച്ച ജാഗ്രതയും, എസ് എഫ് ഐ നേതാവ് സഖാവ് ധീരജിനെ കൊലപെടുത്തിയ നിഖിൽ പൈലിയെ സംരക്ഷിച്ച രീതിയും ഇതിലും അവലംബിക്കാം.
NB: ഈ സംഭവത്തിൽ മാധ്യമങ്ങൾക്കാണ് നഷ്ടം.. ഏതെങ്കിലും ഡിവൈ എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ നിന്നായിരുന്നെങ്കിൽ ദിവസങ്ങളോളം ആഘോഷിക്കേണ്ട വിഷയമാണ് പ്രതി യൂത്ത് കോൺഗ്രെസ്സുകാരനാണെന്നറിഞ്ഞപ്പോൾ തകർന്നടിഞ്ഞത്.

ALSO READ: ചാണ്ടി ഉമ്മന്‍റെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അറിവില്ലായ്മ തുറന്നുകാട്ടി മന്ത്രി വിഎന്‍ വാസവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News