“യൂത്ത് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ഡിസിസിക്ക് അധികാരമില്ല”; സദ്ദാം ഹുസൈൻ

യൂത്ത് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ഡിസിസിക്ക് അധികാരമില്ലെന്ന് സദ്ദാം ഹുസൈൻ. ദേശീയ, സംസ്ഥാന നേതൃത്വമാണ് തനിക്കെതിരെ നടപടിയെടുക്കേണ്ടതെന്നും സദ്ദാം ഹുസൈൻ പറഞ്ഞു.ഡിസിസിയുടെ നടപടി എ ഗ്രൂപ്പിന്റെ സമ്മർദ്ദത്തിലാണ്.
നടപടിക്കെതിരെ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പരാതി നൽകുമെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും സദ്ദാം ഹുസൈൻ വ്യക്തമാക്കി.തന്റെ അയോഗ്യത എന്തെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read:അരിക്കൊമ്പനും ചക്കക്കൊമ്പനും പിന്നാലെ പ്രദേശവാസികൾക്ക് തലവേദനയായി മാങ്ങാക്കൊമ്പൻ

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് തുടങ്ങിയതോടെയാണ് സംഘടനയിലെ ചേരിപ്പോര് മറനീക്കി പുറത്തുവന്നത്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയുടെ തട്ടകമായ പാലക്കാട് നിന്ന് തന്നെയാണ് പരസ്യ വിമർശനം ആദ്യം ഉയർന്നത്. എ ഗ്രൂപ്പ്കാരനെ ജയിപ്പിക്കനായി ഷാഫി പറമ്പിൽ ഇടപെട്ട് തന്റെ നോമിനേഷൻ തള്ളി കളഞ്ഞെന്ന് ഐ ഗ്രൂപ്പ് സ്ഥാനാർഥിയായി പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നോമിനേഷൻ നൽകിയ സദ്ദാം ഹുസൈൻ പറഞ്ഞു.

എന്നാൽ നോമിനേഷൻ തള്ളുന്നതിൽ ജില്ല, സംസ്ഥാന നേതാക്കൾക്ക് പങ്കില്ലെന്നാണ് ഷാഫി അനുകൂലികളുടെ വാദം. സദ്ദാമിന് എതിരെ നേരത്തെ ഉയർന്ന സാമ്പത്തിക തിരിമറിയിലെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോമിനേഷൻ തള്ളിയതെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം.

Also Read:ആടിന് വില ഒരു കോടി;തരില്ലെന്ന് രാജു;കാരണം ഇതാണ്

എ ഗ്രൂപ്പിന്റെ സ്ഥാനാർഥി വിപിൻ മാത്രമല്ല മത്സര രംഗത്തുള്ളതെന്നും കെ വി വേണുഗോപാൽ ഗ്രൂപ്പുകാരനായ സജീവ് കുമാറും ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെന്നും എ ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടി. അതേസമയം സദ്ദാം ഷാഫി പറമ്പിലിനെ വിമർശിച്ച് രംഗത്ത് വന്നതിന് പിന്നാലെ ഇയാളെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാലക്കാട് ഡിസിസിയുടേതാണ് തീരുമാനം. സദ്ദാമിന്റെ സസ്‌പെൻഷനും നോമിനേഷൻ തള്ളിയതും ജില്ലയിലെ എ – ഐ ഗ്രൂപ്പ് പോര് കൂടുതൽ ശക്തമാക്കി. സംസ്ഥാന അധ്യക്ഷനെതിരെ കോടതിയെയും ദേശീയ നേതൃത്വത്തെയും സമീപിക്കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here