‘പി ജെ കുര്യൻ സാർ വിളി അർഹിക്കുന്നില്ല’: ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് നേതാവ്; കമന്‍റ് ബോക്സിൽ പി ജെ കുര്യനെതിരെ അസഭ്യവർഷം

FB POST AGAINST pj kurien

യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും സംസാരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് നേതാവ്. പി ജെ കുര്യൻ ‘സാർ’ വിളി അർഹിക്കുന്നില്ല എന്ന് പറഞ്ഞാണ് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി ജിതിൻ ജി നൈനാന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്. പിജെ കുര്യൻറെ പ്രസംഗം അംഗീകരിക്കാൻ കഴിയില്ല.

അധികാരത്തിന്‍റെ 36 വർഷങ്ങൾ അങ്ങയ്ക്ക് നൽകിയ കോൺഗ്രസ്സിന്റെ യുവത്വമാണ് വിമർശിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു. പി ജെ കുര്യന്‍റെ യൂത്ത് കോൺഗ്രസ് കാലഘട്ടത്തിലെ പ്രവർത്തനത്തെപ്പറ്റിയും ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനമുണ്ട്. പോസ്റ്റിൽ കുര്യനെതിരെ നിരവധി അസഭ്യ കമന്‍റുകളും വരുന്നുണ്ട്.

ALSO READ; സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി; ഷാജൻ സ്കറിയക്ക് വ്യവസായി ഡോ. രവി പിള്ളയുടെ വക്കീൽ നോട്ടീസ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

പി ജെ കുര്യൻ സാർ…..
എന്നായിരുന്നു ഫോൺ നമ്പർ സേവ് ചെയ്തിരുന്നത് പോലും എന്നാൽ ഇനി ആ സാർ വിളി അർഹിക്കുന്നില്ല ബഹുമാനം കൊടുത്തിരുന്നു കോൺഗ്രസ് നേതാവ് എന്നുള്ള നിലയിൽ… കോൺഗ്രസ് പ്രതിസന്ധിയിൽ കടന്നുപോകുമ്പോഴും കൂടുതൽ കരുത്തായി കഴിഞ്ഞ 9 വർഷക്കാലം കേരളത്തിൽ ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ക്രൂരമായ മർദ്ദനങ്ങൾ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നോക്കി അങ്ങ് പറഞ്ഞ ഈ വാക്കുകൾ ഞങ്ങൾക്ക് ഒട്ടും അംഗീകരിക്കാൻ കഴിയുന്നതല്ല.

പ്രത്യേകിച്ച് ഞാൻ ഉൾപ്പെടെ ഉള്ള പ്രവർത്തകരെ വീട് കേറി അറസ്റ്റ് ചെയ്തു ജയിൽ അടച്ചതിനുശേഷം ജയിൽ മോചിതരായി ഇറങ്ങിയ ഞങ്ങളെ സ്വീകരിക്കുന്ന പത്തനംതിട്ട ജില്ലയിൽ നടന്ന കോൺഗ്രസിന്റെ സമരസംഗമം എന്ന പരിപാടിയുടെ അതേ വേദിയിൽ നിന്നുകൊണ്ട് അങ്ങനെ സംസാരിക്കുന്നത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല.

പോലീസിന്റെ ഒരു പിടിച്ചു മാറ്റലില്ലെങ്കിലും അങ്ങയുടെ യൂത്ത് കോൺഗ്രസ് പ്രായത്തിൽ അങ്ങ് ഉൾപ്പെട്ടിട്ടുണ്ടായിരുന്നു എങ്കിൽ… അങ്ങ് പറഞ്ഞത് കുറച്ചെങ്കിലും ദഹിക്കുമായിരുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ കൂടുതൽ വീര്യത്തോടെ പോരാടുന്ന യൂത്ത് കോൺഗ്രസിനെ നോക്കി അങ്ങു വീണ്ടും പരിഹസിച്ചേക്കാം…..
അധികാരത്തിന്റെ 36 വർഷങ്ങൾ അങ്ങയ്ക്ക് നൽകിയ കോൺഗ്രസ്സിന്റെ യുവത്വമാണ് ഈ പറയുന്നത്.
ജയ് യൂത്ത് കോൺഗ്രസ്
കണ്ണുള്ളവർ കാണട്ടെ
കാതുള്ളവർ കേൾക്കട്ടെ
ജിതിൻ ജി നൈനാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News