യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം; കേസ് ഗൗരവതരമെന്ന് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന കേസ് ഗൗരവതരമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

Also Read: പാര്‍ലമെന്റ് ആക്രമണം പുന:സൃഷ്ടിച്ച് അന്വേഷണ സംഘം

ഹര്‍ജിയില്‍ സംസ്ഥാന പൊലീസ് മേധാവി രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി.  പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ശാസ്ത്രീയമായ അന്വേഷണം നടത്തുന്നില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചില്ലന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി ജനുവരി ആദ്യവാരം വീണ്ടും പരിഗണിക്കും. അന്വേഷണം ഉടന്‍ സിബിഐയ്ക്ക് വിടണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel