ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിൽ, വിളികൾ നാണക്കേട്; യൂത്ത് കോൺഗ്രസ്‌ സംഘടനാ പ്രമേയത്തിൽ വിമർശനം

യൂത്ത് കോൺഗ്രസ്‌ ക്യാമ്പിൽ അവതരിപ്പിച്ച സംഘടനാ പ്രമേയത്തിൽ വിമർശനം. നേതാക്കൾ അപഹാസ്യരാകരുതെന്ന് പ്രമേയ ചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു. ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിൽ ആണെന്നും നിലവിലെ ചർച്ചകൾ കോൺഗ്രസിന് നാണക്കേട് ആണെന്നും പറയുന്നു. ജനത്തിന് അവമതിപ്പുണ്ടാകുന്ന ഇടപെടലുകൾ ഒഴിവാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ക്യാപ്റ്റൻ, മേജർ വിളികൾ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കൾ തന്നെയെന്നും വിമർശനം.

ഭാരവാഹികൾ ജനപ്രതിനിധികൾ ആയാൽ ഒഴിയണമെന്നും ജനപ്രതിനിധികൾക്ക് തിരക്ക് കാരണം സംഘടനയിൽ ശ്രദ്ധിക്കാനാകുന്നില്ലെന്നും പ്രമേയത്തിൽ പറയുന്നു. പാലക്കാട്‌ നിന്നുള്ള പ്രതിനിധിയാണ് ആവശ്യം ഉന്നയിച്ചത്. പ്രായപരിധി വർധിപ്പിക്കണ്ടേന്നും ആവശ്യമുണ്ടായി. നാൽപതാക്കാനുള്ള നീക്കം തടഞ്ഞു. പ്രായത്തിൽ എതിർപ്പുമായി 13 ജില്ലാ കമ്മിറ്റികളാണ് രംഗത്തെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക്‌ 50 ശതമാനം സീറ്റ് വേണമെന്നും ആവശ്യമുയർന്നു. സംഘടന തെരഞ്ഞെടുപ്പ് രീതിക്ക്‌ പ്രമേയത്തിൽ വിമർശനമുയർന്നു. തെരഞ്ഞെടുപ്പിലെ പോരായ്മകൾ മൂലം അനർഹർ ഭാരവാഹികളായതായും വിമർശനം.

ALSO READ: എസ്എഫ്ഐ 18-ാം അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് സമാപനം; മുഖ്യമന്ത്രി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും

മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന്റെ പേരിൽ പിരിച്ച പണം എവിടെയെന്നും ചോദ്യം ഉയർന്നു. എത്ര രൂപ പിരിച്ചു, എന്ത് ചെയ്തു എന്നുള്ളതിന്റെ കണക്ക് അവതരിപ്പിക്കണം. ഇടുക്കി ജില്ലയിൽ നിന്നുള്ള പ്രതിനിധിയാണ് വിമർശനമുന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News